"> ഗോതമ്പു പൊടിയും ഏത്തപ്പഴവും ചേർത്ത രുചികരമായ കേക്ക് | Malayali Kitchen
HomeRecipes ഗോതമ്പു പൊടിയും ഏത്തപ്പഴവും ചേർത്ത രുചികരമായ കേക്ക്

ഗോതമ്പു പൊടിയും ഏത്തപ്പഴവും ചേർത്ത രുചികരമായ കേക്ക്

Posted in : Recipes on by : Annie S R

ചേരുവകൾ:

ഗോതമ്പു പൊടി – 200 ഗ്രാം
ബ്രൗൺ ഷുഗർ – 250 ഗ്രാം
വെജിറ്റബിൾ ഓയിൽ – 250 മില്ലിലിറ്റർ
വോൾ നട്ട് – 50 ഗ്രാം
കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ – 1 ടീ സ്പൂൺ
ഏത്തക്ക നല്ലവണ്ണം പഴുത്തത് – 300 ഗ്രാം
വാനില എസൻസ് – 1 ടീ സ്പൂൺ
കറുവാപ്പട്ട പൊടിച്ചത് – 1 ടീ സ്പൂൺ
മുട്ട – 4
തയാറാക്കുന്ന വിധം:

മിക്സിയുടെ ജാറിൽ ഏത്തപ്പഴവും പഞ്ചസാരയും കൂടി നന്നായി അടിച്ചെടുക്കുക. അതിനു ശേഷം വാനില എസൻസും ഓരോ മുട്ടയും വീതം അടിച്ചെടുക്കുക. വെജിറ്റബിൾ ഓയിൽ ഈ മിശ്രിതത്തിൽ യോജിപ്പിക്കുക.

ഒരു ബൗളിൽ ഗോതമ്പുപൊടി, കോൺഫ്ലവർ, ബേക്കിങ്സോഡ, കറുവാപ്പട്ട എന്നിവ അരിച്ചു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മിക്സിയുടെ ജാറിലുള്ള മിശ്രിതവും വോൾ നട്ടും നന്നായി കൂട്ടിച്ചേർക്കുക.
തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം 8 ഇഞ്ച് പാനിലോട്ടു മാറ്റുക. ഇത് 180 ഡിഗ്രിയിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക.രുചിയൂറും ബനാന കേക്ക് തയാർ.

Leave a Reply

Your email address will not be published. Required fields are marked *