15 November, 2020
ഒരു കപ്പ് നുറുക്ക് ഗോതമ്പ് കൊണ്ടു രണ്ട് വ്യത്യസ്ത രുചികൾ

നുറുക്കു ഗോതമ്പ് – ഒരു കപ്പ്
ചേരുവകൾ
1 പഞ്ചസാര – 1/4 കപ്പ്
2 പാൽ – 1/2 ലിറ്റർ
3 മഞ്ഞൾപ്പൊടി – 1 നുള്ള്
4 വാനില എസൻസ് – 1/2 ടീസ്പൂൺ
5 പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും – ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ഒരു കപ്പ് നുറുക്കു ഗോതമ്പു കഴുകി വൃത്തിയാക്കി ചൂട് വെള്ളത്തിൽ കുതിരാൻ വയ്ക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് അയവിൽ അരച്ചെടുക്കാം
2. അരച്ച മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് അരിച്ചെടുക്കുക.
3. ഏകദേശം 2.5 കപ്പ് ഉള്ള ഇതിലേക്ക് പാൽ ഒഴിച്ച് പഞ്ചസാര, മഞ്ഞൾപ്പൊടി, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
4. ചെറിയ തീയിൽ കുറുക്കിയെടുത്തിട്ട് തണുപ്പിക്കാനായിട്ട് വയ്ക്കുക
5. പകുതി ഭാഗം കാരമേൽ പുഡിങ്ങിനായിട്ട് മാറ്റി വയ്ക്കാം.
6. ബാക്കിയുള്ളതിൽ തണുത്തതിനു ശേഷം പഴഞ്ഞളും ഡ്രൈഫ്രൂട്ട്സും ചേർക്കുക. പഴം, ആപ്പിൾ, മാതളനാരങ്ങ പോലുള്ള പഴങ്ങളും ഇതിനായി ഉപയോഗിക്കാം.10 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷം ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് വിളമ്പാം.
(കാരമൽ പുഡ്ഡിങ് വയ്ക്കാനുള്ള പാത്രം ആദ്യമേ തയാറാക്കി വയ്ക്കുക)
7. കാരമൽ ചെയ്യാനായിട്ട് 3 ടേബിൾസ്പൂൺ പഞ്ചസാരയിൽ 2 ടീസ്പൂൺ വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കുക ഇളം ബ്രൗൺ കളർ ആകുമ്പോൾ തീ അണയ്ക്കുക.
8. തയാറാക്കി വച്ചിരിക്കുന്ന പാത്രത്തിലേക്ക് കാരമൽ ഒഴിക്കുക.
9. ബാക്കിയുള്ള ഒന്നര കപ്പ് നുറുക്ക് ഗോതമ്പ് മിശ്രിതം ഇതിനു മുകളിലേക്ക് ഒഴിച്ചതിനു ശേഷം ഫ്രിജിൽ 3 മണിക്കൂർ സെറ്റാക്കാൻ വയ്ക്കുക. തണുപ്പിച്ച് കഴിക്കാം.