15 November, 2020
മഞ്ഞു പോലൊരു പാൽ പുഡ്ഡിങ്

ചേരുവകൾ
പാൽ – 500 മില്ലി
ക്രീം – 250 മില്ലി
കണ്ടൻസ്ഡ് മിൽക്ക് – 3/4 കപ്പ്
ജലാറ്റിൻ/ചൈന ഗ്രാസ് – 20 ഗ്രാം
വെള്ളം – 1/4 കപ്പ്
വാനില എസൻസ് – 1 ടീസ്പൂൺ
ഉപ്പ് – 1 നുള്ള്
നട്സ് – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
ജെലാറ്റിൻ/ചൈനാഗ്രാസ്സ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പാൽ, ക്രീം, കണ്ടൻസ്ഡ് മിൽക്ക് എന്നിവ മിക്സ് ചെയ്ത് ചൂടാക്കുക. തിളപ്പിക്കേണ്ട ആവശ്യമില്ല. ചൂടായാൽ തീയണച്ച ശേഷം കുതിർത്ത ജെലാറ്റിൻ ചേർക്കുക. ചൈനാഗ്രാസ്സ് ആണെങ്കിൽ വേറൊരു പാത്രത്തിൽ അലിയിച്ച ശേഷം ചേർക്കുക. വാനില എസൻസും ഉപ്പും ചേർത്ത് തണുത്തശേഷം മോൾഡിലോ പാത്രത്തിലോ ഒഴിച്ചു ഫ്രിഡ്ജിൽ 4-5 മണിക്കൂർ വെച്ചു സെറ്റ് ചെയ്യുക. ശേഷം മറിച്ചിട്ട് നട്ട്സ് കൊണ്ട് അലങ്കരിച്ചു വിളമ്പുക.