16 November, 2020
മീറ്റ് ബാഗ്

ചേരുവകൾ
ചിക്കൻ വേവിച്ചത് – 1കപ്പ്
സവാള നീളത്തിൽ മുറിച്ചത് – 1വലുത്
ഇഞ്ചി വെളത്തുള്ളി അരച്ചത് – 1/2 ടീസ്പൂൺ
പച്ചുളക്. – 2 എണ്ണം
മഞ്ഞൾ പൊടി – ഒരു നുള്ള്
ഗരമസാല പൗഡർ – 1/4 ടീസ്പൂൺ
കറവേപ്പില – കുറച്ച്
മൈദ – 1 കപ്പ്
ചുവപ്പ് കളർ – കുറച്ച്
എണ്ണ ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻ ചൂടാവുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി- വെളത്തുള്ളി പേസ്റ്റ് എന്നിവ യഥാക്രമം ചേർത്ത് വഴറ്റുക.ഇതിലേക്ക് പൊടികൾ ചേർത്തിളക്കുക. അതിനുശേഷം വേവിച്ച് മിൻസ് ചെയ്ത ചിക്കൻ അതിലേക്കു ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കുക.മൈദയിൽ ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നയി കുഴച്ച് ചെറിയ ബോളുകൾ ആയി എടുത്ത് പൂരി പോലെ പരത്തുക. നടുവിലായി മസാല വെച്ച് കിഴിപോലെ പിടിച്ച് മാറ്റിവയ്ക്കുക. എല്ലാ ഇതുപോലെ ചെയ്തതിനുശേഷം.ഒരു പൂരിക്കുള്ള മാവെടുത്ത് കുറച്ച് റെഡ് കളർ ചേർത്ത് കുഴച്ച് പൂരി പോലെ പരത്തി കത്തി കൊണ്ട് സ്ട്രിപ്സ് ആയി മുറിക്കുക.ഒരോ റിബൺ എടുത്ത് കിഴിയിൽ ചുററുക. ഉണ്ടാക്കിവച്ചിരിക്കുന്ന കിഴി ചൂടായ എണ്ണയിൽ വറുത്ത് കോരുക. ചൂടോടെ വിളംമ്പാം….