16 November, 2020
മീൻ ബിരിയാണി

ചേരുവകൾ
നെയ്മീൻ … അര കിലോ
ബിരിയാണി അരി…2 കപ്പ്
സവാള നീളത്തിലരിഞ്ഞത് ..4 ഇടത്തരം
ഇഞ്ചി വെളത്തുള്ളി പേസ്റ്റ്.. ഒന്നര ടേബൾസ്പൂൺ
പച്ചമുളക് ചതച്ചത്…5
തക്കാളി…2
ചെറുനാരങ്ങ നീര്… ഒരു നാരങ്ങയുടെത്
മല്ലിയില ,പുതിനയില… ഒരു കപ്പ്
ഗരമസാല പൗഡർ..1 ടീസ്പൂൺ
നെയ്യ്…2..3 ടേബൾസ്പൂൺ
മഞ്ഞൾപ്പൊടി. .. മുക്കാൽ ടീസ്പൂൺ
മുളകുപൊടി……..2 ടീസ്പൂൺ
വെളിച്ചെണ്ണ… അര കപ്പ്
ഏലക്ക, ഗ്രാമ്പൂ ,കറുവാപ്പട്ട 2 വീതം
ഉപ്പ് ആവശ്യ്ത്തിന്
തയ്യാറുക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ മാറ്റിവെക്കുക. ഒരു ഉരുളിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാവുമ്പോൾ മസാല പുരട്ടിയ മീൻ കഷണങ്ങൾ ഇട്ട് അധികം മൂക്കാതെ പൊരിച്ച് എടുക്കുക. മീൻ പൊരിച്ച എണ്ണയിൽ 3 സവാള ചേർത്ത് വഴറ്റുക. നന്നായി വഴന്നാൽ ഇഞ്ചി, വെളുത്തുളളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക. മല്ലിയില പുതിനയില എന്നിവ പകുതി ചേർത്ത് ഇളക്കുക. ഇതിലേക്ക് പകുതി ചെറുനാരങ്ങ നീര്, പകുതി ഗരംമസാല പൗഡർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യ ശേഷം പൊരിച്ചെടൂത്ത മീൻ കഷണങ്ങൾ ചേർത്ത് ഇളക്കി കുറച്ചു സമയം മൂടി വെക്കുക.ഒരു കുക്കറിൽ നെയ്യൊഴിച്ച് ചൂടാവുമ്പോൾ നീളത്തിൽ മുറിച്ച സവാള ചേർത്ത് ഇളക്കി, കഴുകിയ അരി,3 കപ്പ് വെളളം, ഉപ്പ്, ഏലക്ക ഗ്രാമ്പൂ പട്ട എന്നിവ ചേർത്ത് ഇളക്കി അടച്ച് വെച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
5 മീൻ മസാലയുടെ മുകളിലായി ചോറ് നിരത്തുക. ഗരംമസാല പൗഡർ, കുറച്ച് നെയ്യ്, ചെറുനാരങ്ങ നീര്, മല്ലിയില പുതിനയില എന്നിവ വിതറുക.( ഒരു ടേബൾസ്പൂൺ പാലിൽ കുറച്ച് ബിരിയാണി കളർ കലക്കിയത് വേണമെങ്കിൽ തളിക്കാം). അടച്ച് വെച്ച് ചെറിയ തീയ്യിൽ കുറച്ച് സമയം വെക്കുക.