"> ഞണ്ട് റോസ്റ്റ് | Malayali Kitchen
HomeRecipes ഞണ്ട് റോസ്റ്റ്

ഞണ്ട് റോസ്റ്റ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ഞണ്ട് – 500 ഗ്രാം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് – 4 എണ്ണം
സവാള – 2 വലുത്
കറിവേപ്പില – രണ്ട് തണ്ട്
കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/ 4 ടീസ്പൂൺ
കുരുമുളക് പൊടി – 1/ 2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പത്തുവച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക . ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേർത്ത് ഇളക്കുക . ഇതിലേക്ക് നുറുക്കിവച്ചിരിക്കുന്ന പച്ചമുളക് . ചെറുതായി അരിഞ്ഞസവാള എന്നിവ ചേർത്തിളക്കുക . സവാള ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി,മല്ലിപ്പൊടി ,കുരുമുളക് പൊടി എന്നിവയും ഉപ്പും ചേർക്കുക . മസാലമൂത്തമണം വരുമ്പോൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ചേർത്തിളക്കി ആവശ്യത്തിന് വെള്ളവും ചേർത്ത് അടച്ചുവച്ച് വേവിക്കുക . ഞണ്ട് വെന്ത് പാകമായി ചാറുകുറുകി വരുമ്പോൾ കുറച്ച് കറിവേപ്പില ചേർത്ത് അടുപ്പിൽ നിന്നും വാങ്ങിവയ്ക്കുക . രുചികരമായ ഞണ്ട് റോസ്റ്റ് തയ്യാർ . ചോറ് ,ചപ്പാത്തി ,വെള്ളയപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാം .

Leave a Reply

Your email address will not be published. Required fields are marked *