16 November, 2020
രുചിയൂറുന്ന ജിനി ദോശ, മുംബൈ സ്പഷെൽ

ചേരുവകൾ :
ഇഡ്ഡലി അരി – 2 ഗ്ലാസ്
ഉഴുന്ന് പരിപ്പ് – 1/2 ഗ്ലാസ്
തയാറാക്കുന്ന വിധം
ചേരുവകൾ 4 മണിക്കൂർ വെള്ളത്തിലിട്ട് കുതർത്ത് ദോശ മാവ് അരച്ചെടുക്കുക.
7-8 മണിക്കൂർ മാവ് പുളിക്കാനായി വയ്ക്കുക. ശേഷം ദോശ ചട്ടി ചൂടാക്കി എണ്ണയൊഴിച്ചു ദോശ പരത്തുക. അതിനു മുകളിൽ കാപ്സിക്കം, തക്കാളി, കാരറ്റ്, സവാള, പച്ചമുളക്, മല്ലിയില എന്നിവ ചെറു കഷണങ്ങളാക്കി അരിഞ്ഞത് ഓരോ ടീ സ്പൂൺ വീതം ചേർക്കുക. നിങ്ങൾക്കിഷ്ടപ്പെട്ട മറ്റു പച്ചകറികളും വേണമെങ്കിൽ ചേർക്കാം. ഒപ്പം ഷെസ്വാൻ സോസും (2 ടേബിൾ സ്പൂൺ ), ചാറ്റ് മസാല, പാവ്ബാജി മസാല (ഓരോ ടീ സ്പൂൺ വീതം )എന്നിവയും ചേർക്കുക. ദോശക്കു മുകളിൽ ഇതെല്ലാം നന്നായി പരത്തുക. ശേഷം പാകമായ ദോശയിൽ ചിരകിയ ചീസ് കൂടി ചേർക്കുക. തയാറായ ദോശ നീളത്തിൽ ചുരുട്ടിയെടുത്ത് തുല്യമായ 3 കഷണങ്ങളാക്കുക. അതിനു മുകളിൽ ചിരകിയ കാരറ്റും ചീസും ചേർക്കുക. മുകളിൽ മല്ലിയിലയും ചേർക്കുക. സ്വാദേറുന്ന ഈ വിഭവം മുംബൈയിൽ പോകാതെ വീട്ടിൽ തയാറാക്കി ആസ്വദിക്കാം.