"> ഹരിയാലി ചിക്കൻ പച്ച നിറം ഒട്ടും കുറയാതെ | Malayali Kitchen
HomeRecipes ഹരിയാലി ചിക്കൻ പച്ച നിറം ഒട്ടും കുറയാതെ

ഹരിയാലി ചിക്കൻ പച്ച നിറം ഒട്ടും കുറയാതെ

Posted in : Recipes on by : Annie S R

ചേരുവകൾ
മാരിനേറ്റ് ചെയ്യാൻ
ചിക്കൻ – 750 ഗ്രാം
തൈര് – 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ്
കറിയുടെ ചേരുവകൾ

എണ്ണ – 2 ടേബിൾസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
1 സവാള, 5-7 പച്ചമുളക്, 2 ഏലയ്ക്ക എന്നിവ അരച്ചത്(പച്ചമുളക് എരിവ് അനിസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
പച്ച പേസ്റ്റ് – മല്ലിയില, പുതിന, 10 കശുവണ്ടി
പാൽ/ക്രീം – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

തൈര്, മഞ്ഞൾ, കുരുമുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തു ചിക്കനിൽ പുരട്ടി അര മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. നിങ്ങളുടെ സമയം അനുസരിച്ചു 8 മണിക്കൂർ വരെ വയ്ക്കാം.
സവാളയും പച്ചമുളകും ഏലക്കായും നന്നായി അരച്ചെടുക്കുക. കശുവണ്ടി വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം പൊട്ടിച്ചു സവാള-ചില്ലി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. 2 മിനിറ്റിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ചെറിയ തീയിൽ ഏകദേശം 10-12 മിനിറ്റ് എണ്ണ തെളിയും വരെ വഴറ്റുക.
ഇതിലേക്കു മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾ എന്നിവ ചേർത്ത് വഴറ്റുക.അതിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് മൂടി വച്ചു 20-25 മിനിറ്റ് വേവിക്കുക.
ചിക്കൻ വെന്തു കഴിയുമ്പോൾ അടപ്പു തുറന്ന് മല്ലിയിലയും പുതിനയും കശുവണ്ടിയും അരച്ചത് ചേർക്കുക. ചെറിയ തീയിൽ 5 മിനിറ്റ് മൂടി വീണ്ടും വേവിക്കുക. പാൽ അല്ലെങ്കിൽ ക്രീം ചേർത്ത് ചെറിയ തീയിൽ ഒരു മിനിറ്റ് വേവിക്കുക, തിളപ്പിക്കരുത്. ശേഷം തീ അണച്ച് ചൂടോടെ വിളമ്പാം . ചപ്പാത്തിക്കും അപ്പത്തിനും ചോറിനും എല്ലാം കൂടെ ഈ കറി ഉപയോഗിക്കാം.
കുറിപ്പ്: പച്ച പേസ്റ്റ് അവസാനം ചേർക്കുന്നത് കറിയിൽ പച്ച നിറം നിലനിർത്താൻ സഹായിക്കും. സവാള പേസ്റ്റിനൊപ്പം പച്ചിലകളും അരച്ച് ചേർക്കാം, പക്ഷേ കറിക്കു ഇരുണ്ട നിറമാകും.

Leave a Reply

Your email address will not be published. Required fields are marked *