16 November, 2020
ഉണക്കമുന്തിരി വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍
ഉണക്ക മുന്തിരി – ഒരു കിലോ
പഞ്ചസാര – 1 1/2 കിലോ
ഗോതമ്പ് – 100 ഗ്രാം
യീസ്റ്റ് – 25 ഗ്രാം
തിളപ്പിച്ചാറിയ വെളളം – 2 ലിറ്റര്‍
തയാറാക്കുന്ന വിധം
ഗോതമ്പ് മിക്സിയില്‍ ഒന്ന് കറക്കി പൊടിച്ചെടുക്കുക.
മുന്തിരി കഴുകി ചെറുതായി ചതച്ചെടുത്ത ശേഷം അല്‍പ്പം വെളളം ചേര്‍ത്ത് ചൂടാക്കുക.ഇത് തണുത്ത ശേഷം ഗോതമ്പ്, പഞ്ചസാര, യീസ്റ്റ് എന്നിവയും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കുക.ഇതൊരു ഭരണിയിലേക്ക് പകർന്ന് ഒരു കഷണം കറുവാപ്പട്ട കൂടി ഇതിലേക്ക് ചേര്‍ത്ത് തുണികൊണ്ട് പാത്രത്തിന്റെ വായ മൂടിക്കെട്ടി വയ്ക്കണം.ഒരു ദിവസം അനക്കാതെ വച്ചശേഷം അടുത്ത ദിവസം മുതല്‍ ദിവസവും രാവിലെ മൂടി തുറന്ന് മരത്തവികൊണ്ട് ഇളക്കിക്കൊടുക്കണം.ഇങ്ങനെ 20 ദിവസം ചെയ്യുക. ശേഷം അരിച്ചെടുത്ത് കുപ്പികളിലാക്കി വയക്കാം.