16 November, 2020
പുളി മിഠായി

ആവശ്യമുള്ള സാധനങ്ങള്‍
വാളന്‍പുളി രണ്ടു കപ്പ്
പഞ്ചസാര ഒരു കിലോ
അരിപ്പൊടി മുക്കാല്‍കപ്പ്
ചുക്കുപൊടി രണ്ടു ടീസ്പൂണ്‍
ജീരകപ്പൊടി രണ്ടു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാത്രത്തില്‍ അല്പം വെള്ളമൊഴിച്ച് പുളി പിഴിയുക. ഇത് അരിച്ച് ചെറുതീയില്‍ വെള്ളം വറ്റിക്കുക. ശേഷം ഇതിലേക്ക് അരിപ്പൊടി, ചുക്ക്, ജീരകം, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി തീരെ ചെറിയ ഉരുളകളാക്കി വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് വിളമ്പാം.