16 November, 2020
തക്കാളി ഉപ്പുമാവ്

ചേരുവകള്‍
വറുത്ത റവ – രണ്ട് കപ്പ്
സവാള അരിഞ്ഞത് – അരക്കപ്പ്
തക്കാളി അരിഞ്ഞത് – കാല്‍കപ്പ്
ഇഞ്ചി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
നീളത്തില്‍ അരിഞ്ഞ പച്ചമുളക് – നാല്
നെയ്യ് – ഒരു ടേബിള്‍സ്പൂണ്‍
ഉഴുന്ന് – ഒരു ടീസ്പൂണ്‍
കടലപ്പരിപ്പ് – ഒരു ടീസ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാകുമ്പോള്‍ പാതി നെയ്യൊഴിച്ച് കടുക്, കറിവേപ്പില, ഉഴുന്ന്, കടലപ്പരിപ്പ് എന്നിവ താളിച്ച് വാങ്ങുക. ബാക്കി നെയ്യും കൂട്ടി ചേര്‍ത്ത് സവാള, പച്ചമുളക്, ഇഞ്ചി, തക്കാളി എന്നിവ വഴറ്റി ഇതിലേക്ക് നാല് കപ്പ് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ റവ ചേര്‍ത്തിളക്കി അടച്ചുവേവിക്കുക. ആവശ്യമെങ്കില്‍ നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് അലങ്കരിച്ച് ചൂടോടെ വിളമ്പാം.