17 November, 2020
പുട്ട് ഉപ്പുമാവ്

ആവശ്യമുള്ള സാധനങ്ങള്‍
പുട്ട് രണ്ട് കപ്പ്
പച്ചമുളക് അരിഞ്ഞത് ഒരു ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
ഉള്ളി വട്ടത്തില്‍ അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
വറ്റല്‍മുളക് ഒന്ന്
തേങ്ങ ചിരവിയത് ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
കടുക് ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉള്ളി മൂപ്പിച്ച് കടുക്, കറിവേപ്പില താളിക്കുക. ഇതില്‍ ഇഞ്ചി, പച്ചമുളക് വഴറ്റിയശേഷം പുട്ടും ചേര്‍ത്തിളക്കി വാങ്ങി തേങ്ങ വിതറി ഉപയോഗിക്കാം.