17 November, 2020
പ്രഷര്‍കുക്കര്‍ ലമണ്‍ ചീസ് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍- ഒരു ടേബിള്‍സ്പൂണ്‍
ക്രീംചീസ്- 450 ഗ്രാം
പഞ്ചസാര പൊടിച്ചത്- അരക്കപ്പ്
മാരി ബിസ്ക്കറ്റ് പൊടിച്ചത്- അരക്കപ്പ്
മുട്ട- 2
പാല്- കാല് കപ്പ്
നാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാത്തൊലി ചുരണ്ടിയത്- രണ്ട് ടീസ്പൂണ്‍
വാനില എസന്‍സ്- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ലിറ്റര്‍ പാത്രത്തിന്റെ ഉള്‍വശത്ത് ബട്ടര്‍ പുരട്ടുക. ഒരു ബൗളില്‍ ക്രീംചീസും പഞ്ചസാരയും എടുത്ത് അടിച്ചുപതപ്പിച്ച് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. ശേഷം നാരങ്ങാനീരും നാരങ്ങാത്തൊലിയും മാരിബിസ്ക്കറ്റും പാലും ചേര്‍ത്ത് യോജിപ്പിച്ച് ഈ കൂട്ട് ബട്ടര്‍ പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കുക. കുക്കറില്‍ വെള്ളമൊഴിച്ച് തട്ടുവച്ച് അതിനുമുകളില്‍ പാത്രംവച്ച് കുക്കര്‍ അടച്ച് 15 മിനിറ്റ് വേവിക്കുക. കേക്ക് നാല് മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.