17 November, 2020
ഇറച്ചിക്കറിയുടെ രുചിയിലൊരു കടലക്കറി
Posted in : Recipes on by : Annie S R
ചേരുവകൾ :
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
ജീരകം -1 ടീ സ്പൂൺ
കുരുമുളക് -1 ടേബിൾ സ്പൂൺ
പട്ട – ഒരു കഷ്ണം
ഗ്രാമ്പു -3 എണ്ണം
ചെറിയ ഉള്ളി -10 എണ്ണം
വെളുത്തുള്ളി -4 എണ്ണം (കഷ്ണങ്ങളാക്കിയത് )
നാളികേരം -1 (ചിരകിയെടുത്തത് )
മുളകുപൊടി – 3 ടീസ്പൂൺ
മല്ലിപ്പൊടി – 4 ടീ സ്പൂൺ
കടല – 200 ഗ്രാം വേവിച്ചത്
തയാറാക്കുന്ന വിധം
വെളിച്ചെണ്ണ ചട്ടിയിൽ ഒഴിച്ച് തിളപ്പിച്ച് അതിലേക്ക് ജീരകം, കുരുമുളക്, പട്ട, കരാമ്പൂ, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയെല്ലാം ചേർത്ത് വഴറ്റുക. അതിലേക്ക് ചിരകിയ തേങ്ങ ഇട്ട് ഇളം തവിട്ടു നിറമാകുംവരെയും വറക്കുക.ശേഷം മുളക്, മഞ്ഞൾ പൊടികളും ചേർത്ത് വഴറ്റുക. തീ കെടുത്തി തണുത്ത ശേഷം ഈ ചേരുവ മിക്സിയിൽ അരച്ചെടുക്കുക.
മറ്റൊരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് കടുക് -1 ടീ സ്പൂൺ, ഇഞ്ചി -ഒരു കഷ്ണം അരിഞ്ഞത്,വലിയ ഉള്ളി, തക്കാളി എന്നിവ ഓരോന്ന് വീതം അരിഞ്ഞത്, ഉപ്പ് – 1 ടീ സ്പൂൺ എന്നിവ ചേർത്ത് വഴറ്റിയ ശേഷം അരച്ചെടുത്ത മസാലയും വേവിച്ച കടലയും കൂടി ചേർത്തിളക്കി വെള്ളം (150 മില്ലി ലിറ്റർ)ചേർത്ത് വേവിക്കുക