17 November, 2020
കാഞ്ചീപുരം മസാലദോശ

ചേരുവകൾ
ബീറ്റ്റൂട്ട് – 1/2 മുറി
മുളകുപൊടി -1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ദോശ മാവ് – 1 കപ്പ്
ഉരുളക്കിഴങ്ങ് – 3 എണ്ണം വേവിച്ചത്
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – കഷ്ണങ്ങളായി അരിഞ്ഞത്
സവാള – 1 എണ്ണം
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് കഷ്ണങ്ങളാക്കി വേവിച്ച് അരച്ച് വയ്ക്കുക.
ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ഉപ്പ് ചേർത്ത് വേവിച്ച ശേഷം കറിവേപ്പില ഇട്ട് കടുക് വറുത്ത് മസാലയാക്കി വയ്ക്കുക.
ദോശ കല്ല് ചൂടാവുമ്പോൾ മാവ് ഒഴിച്ച് നെയ്യ് ചേർത്ത് 1 മിനിറ്റിന് ശേഷം അതിലേക്ക് ബീറ്റ്റൂട്ട് പേസ്റ്റ് തേച്ചുപിടിപ്പിക്കുക. പിന്നീട് മസാല നിറച്ച് മല്ലിയില തൂവി പാകമാവുമ്പോൾ പാത്രത്തിലേക്ക് മാറ്റി കഴിക്കാം.