"> ഏത്തപ്പഴം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ പുഡ്ഡിങ് | Malayali Kitchen
HomeRecipes ഏത്തപ്പഴം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ പുഡ്ഡിങ്

ഏത്തപ്പഴം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ പുഡ്ഡിങ്

Posted in : Recipes on by : Annie S R

ചേരുവകൾ

ഏത്തപ്പഴം – വട്ടത്തിൽ അരിഞ്ഞത് 2 കപ്പ്
നെയ്യ് – വറുക്കാൻ ആവശ്യത്തിന്
പഞ്ചസാര – 1/4 കപ്പ്
വെള്ളം – 1/2 കപ്പ് (കാരമൽ സിറപ്പ് തയാറാക്കാൻ)
മുട്ട – 2
തിളപ്പിച്ച പാൽ – 2 കപ്പ്
മൈദ – 1 ടീസ്പൂൺ
ഏലയ്ക്കായ – 1/4 ടീസ്പൂൺ
വാനില എസൻസ് – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം

ഏത്തപ്പഴം ചെറുതായി നുറുക്കി നെയ്യ് ചേർത്ത് ഇളംബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
ഇത് ബട്ടർ പുരട്ടി വച്ചിരിക്കുന്ന പാത്രത്തിൽ നിരത്തി വയ്ക്കാം.
കാൽ കപ്പ് പഞ്ചസാര ഫ്രൈയിങ് പാനിലിട്ട് ചൂടാക്കി കാരമൽ സിറപ്പ് തയാറാക്കാം, ഒട്ടും വെള്ളം ചേർക്കാതെ കാരമൽ തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ബ്രൗൺ നിറത്തിലാകുമ്പോൾ ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് വാങ്ങാം.
ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് പാൽ ചേർത്ത് നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് മൈദ, ഏലയ്ക്കാ പൊടിച്ചത്, വാനില എസ്സൻസ്, കാരമൽ സിറപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
ഏത്തപ്പഴം നിരത്തിയതിന് മുകളിലേക്ക് ഈ മിശ്രിതം ഒഴിക്കാം. ഇത് ആവിയിൽ വേവിച്ച് അല്ലെങ്കിൽ ബേക്ക് ചെയ്ത് തയാറാക്കാം. കഷ്‌ണങ്ങളാക്കി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *