17 November, 2020
ഓറഞ്ച് കോഫി കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍
മൈദ രണ്ടു കപ്പ്
ഉപ്പ് അരടീസ്പൂണ്‍
ബേക്കിങ് പൗഡര്‍ ഒരുടീസ്പൂണ്‍
പഞ്ചസാര കാല്‍ക്കപ്പ്
ഓറഞ്ച് തൊലി രണ്ടു ടീസ്പൂണ്‍
പാല് കാല്‍ക്കപ്പ്
ഓറഞ്ച് ജ്യൂസ് അരക്കപ്പ്
വാനില എസന്‍സ് ഒരു ടീസ്പൂണ്‍
മുട്ട ഒന്ന്
ബട്ടര്‍ 250 ഗ്രാം
തയ്യാറാക്കുന്ന വിധം
മൈദ, ഉപ്പ്, ബേക്കിങ് പൗഡര്‍ എന്നിവ ഒരുമിച്ച് അരിക്കുക. ഇതില്‍ ബട്ടര്‍ ചേര്‍ത്ത് പുട്ടിന് നനയ്ക്കുന്നതുപോലെ നനയ്ക്കുക. ഇതില്‍ പാല്, മുട്ട, വാനില എസന്‍സ്, ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത് നന്നായി അടിക്കുക. ബേക്കിങ് ഡിഷില്‍ ബട്ടര്‍ പുരട്ടി 400 ഡിഗ്രി ചൂടില്‍ 30 മിനിറ്റ് ബേക്ക് ചെയ്യുക. ചൂട് മാറിയശേഷം മുറിച്ച് വിളമ്പാം.