"> മധുരക്കിഴങ്ങ് പായസം റെസിപ്പി | Malayali Kitchen
HomeRecipes മധുരക്കിഴങ്ങ് പായസം റെസിപ്പി

മധുരക്കിഴങ്ങ് പായസം റെസിപ്പി

Posted in : Recipes on by : Sukanya Suresh

 

വേണ്ട ചേരുവകൾ…

മധുരക്കിഴങ്ങ് 3 എണ്ണം
നെയ്യ് 1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ മുക്കാല്‍ കപ്പ്
വെള്ളം രണ്ട് കപ്പ്
ശര്‍ക്കര 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം…

ആദ്യം മധുരക്കിഴങ്ങിന്റെ തൊലിമാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.പായസം തയ്യാറാക്കുന്ന പാത്രം ചൂടാക്കി നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് മധുരക്കിഴങ്ങ് ചേര്‍ത്ത് ബ്രൗണ്‍നിറമാവും വരെ വഴറ്റുക.ഇനി വെള്ളം ചേര്‍ത്ത് മധുരക്കിഴങ്ങ് നന്നായി വേവിക്കുക. ശേഷം തേങ്ങാപ്പാലും ശര്‍ക്കരയും ഉപ്പും ചേര്‍ത്ത് തീ കുറച്ചു വച്ച് വേവിക്കുക. കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യുക. ചൂടോടെ വിളമ്പുക…

Leave a Reply

Your email address will not be published. Required fields are marked *