17 November, 2020
മിക്സഡ് ഫ്രൂട്ട് വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍
1 കറുത്ത മുന്തിരി- അരക്കിലോ
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത്- രണ്ട് കിലോ
ഇഞ്ചി- 250 ഗ്രം
2 ഗ്രാമ്പൂ- 100 ഗ്രാം
കറുവാപ്പട്ട- 50 ഗ്രാം
3 പഞ്ചസാര- രണ്ട്് കിലോ
പഞ്ചസാര(കരിക്കാന്‍)- കാല് കിലോ
4 വെള്ളം- ആറ് ലിറ്റര്‍
തയ്യാറാക്കുന്ന വിധം
മുന്തിരിങ്ങ ഉടയ്ക്കുക.ഇഞ്ചി തൊലികളഞ്ഞ് ചതച്ചുവയ്ക്കുക.
ഗ്രാമ്പു, കറുവാപ്പട്ട എന്നിവ ചതയ്ക്കുക.
ഒന്നും രണ്ടും ചേരുവകള്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
വെള്ളം പകുതി വറ്റുന്നതുവരെ തിളപ്പിച്ചശേഷം അരിച്ചെടുക്കുക.
ചൂടാറിയ ശേഷം പഞ്ചസാര ചേര്‍ത്ത് ഇളക്കി അലിയിക്കാം.
കരിക്കാനുള്ള പഞ്ചസാര കരിച്ചുചേര്ക്കുക. അരക്കപ്പ് ബ്രാന്‍ഡി ചേര്‍ത്ത് ഭരണിയില്‍ ഒഴിച്ചുവെച്ച് രണ്ട് ദിവസത്തിനുശേഷം ഉപയോഗിച്ചുതുടങ്ങാം.