"> കാരറ്റ് കൊണ്ട് കിടിലനൊരു ലഡു ഉണ്ടാക്കിയാലോ… | Malayali Kitchen
HomeRecipes കാരറ്റ് കൊണ്ട് കിടിലനൊരു ലഡു ഉണ്ടാക്കിയാലോ…

കാരറ്റ് കൊണ്ട് കിടിലനൊരു ലഡു ഉണ്ടാക്കിയാലോ…

Posted in : Recipes on by : Sukanya Suresh

വേണ്ട ചേരുവകൾ…

കാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത് ഒന്നര കപ്പ്
തേങ്ങ ചിരകിയത് ഒന്നര കപ്പ്
നട്‌സ് നുറുക്കിയത് 1 കപ്പ്
നെയ്യ് 4 ടേബിൾ സ്പൂൺ
പഞ്ചസാര 3 ടേബിൾ സ്പൂൺ
പാൽപ്പൊടി അരക്കപ്പ്
ഏലയ്ക്കപൊടിച്ചത് കാൽ ടീസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് അരക്കപ്പ്

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാനിൽ അൽപം നെയ്യ് ഒഴിച്ച് ചൂടാകാൻ വയ്ക്കുക. നെയ്യ് നല്ല പോലെ ചൂടായി കഴിഞ്ഞാൽ‌ നട്‌സ് ചെറുതായി റോസ്റ്റ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് കാരറ്റും തേങ്ങയും ചേർത്ത് വഴറ്റുക. അടുത്തതായി പാൽപ്പൊടിയും കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി വെള്ളമയം മാറുംവരെ ഇളക്കുക.
ശേഷം നല്ല പോലെ ഇത് കട്ടിയായി കഴിഞ്ഞാൽ സ്റ്റൗവ് ഓഫ് ചെയ്ത് ഈ കൂട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റുക. തണുക്കാൻ മാറ്റിവയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ഉരുളകളാക്കി ഡ്രൈ ഫ്രൂട്‌സ് വച്ച്‌ അലങ്കരിക്കുക…. കാരറ്റ് കോക്കനട്ട് ലഡു തയ്യാറായി…

Leave a Reply

Your email address will not be published. Required fields are marked *