"> ചെറുപയർ പരിപ്പു ചേർത്ത ടേസ്റ്റി മുറുക്ക് | Malayali Kitchen
HomeRecipes ചെറുപയർ പരിപ്പു ചേർത്ത ടേസ്റ്റി മുറുക്ക്

ചെറുപയർ പരിപ്പു ചേർത്ത ടേസ്റ്റി മുറുക്ക്

Posted in : Recipes on by : Annie S R

ചേരുവകൾ :
1. ചെറുപയർ പരിപ്പ് – 75 ഗ്രാം
2. അരിപ്പൊടി – 200 ഗ്രാം
3.കായം പൊടിച്ചത് -1/4 ടീസ്പൂൺ
4.വെളുത്ത എള്ള് -1/2 ടീസ്പൂൺ
5.വെണ്ണ -1 ടീസ്പൂൺ
6. മുളകുപൊടി – ഒരു നുള്ള് (കളർ കിട്ടാൻ )
7.ഉപ്പ് – ആവശ്യത്തിന്
8. എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം :

ഒരു പ്രഷർ കുക്കറിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചെറുപയർ പരിപ്പ് രണ്ടു മിനിറ്റ് വറക്കുക. അതിലേക്കു വെള്ളം ഒഴിച്ച് മൂന്നു വിസിൽ വരെ വേവിക്കുക. തണുത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. അതു ഒരു പാത്രത്തിലേക്ക് മാറ്റി 2 തൊട്ടു 7 വരെ ഉള്ള ചേരുവകൾ കൂടി ഇട്ട് നന്നായി ഇളക്കുക. അതിലേക്കു കുറേശ്ശേ വെള്ളം ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴയ്ക്കുക. മുറുക്ക് ഉണ്ടാക്കൻ ഉള്ള സേവ നാഴിയിൽ എണ്ണ പുരട്ടി കുറച്ചു മാവ് നിറയ്ക്കുക. ഒരു ചട്ടിയിൽ എണ്ണ ചൂടാവാൻ വച്ചു ചൂടായി കഴിഞ്ഞാൽ അതിലേക്കു കുറേശ്ശേ പ്രസ്സ് ചെയ്തു കൊടുക്കുക. മീഡിയം തീയിൽ വച്ചു ബ്രൗൺ കളർ ആകുന്നതു വരെ വറക്കുക. നല്ലോണം ബ്രൗൺ കളർ ആകേണ്ട ആവശ്യമില്ല. അപ്പോൾ രുചിയിൽ വ്യത്യാസം വരും. വറത്തു കോരി ഒരു ബട്ടർ പേപ്പറിലോ, പേപ്പറിലോ ഇട്ട് എണ്ണ പോയ ശേഷം പാത്രത്തിലേക്ക് മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *