"> കണ്ടന്‍സ്ഡ് മില്‍ക്ക് കേക്ക് | Malayali Kitchen
HomeRecipes കണ്ടന്‍സ്ഡ് മില്‍ക്ക് കേക്ക്

കണ്ടന്‍സ്ഡ് മില്‍ക്ക് കേക്ക്

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങള്‍

കണ്ടന്‍സിഡ് മില്‍ക്ക് – 400 ഗ്രാം
മുട്ട- നാലെണ്ണം
മൈദ- ഒരു കപ്പ്
ബേക്കിംഗ് പൗഡര്‍- അര ടീസ്പൂണ്‍
ബട്ടര്‍ ഉരുക്കിയത്- 50 ഗ്രാം
ബട്ടര്‍- ഒരു ടേബിള്‍ സ്പൂണ്‍
ഐസിംഗ് ഷുഗര്‍- കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിടുക. ബേക്കിംഗ് ഡിഷില്‍ മയംപുരട്ടി മൈദ തട്ടി വയ്ക്കുക. എല്ലാ ചേരുവകളും ഒന്നിച്ചാക്കി നന്നായി അടിച്ച് യോജിപ്പിച്ചുവയ്ക്കുക. തയാറാക്കിയ കൂട്ട് ബേക്കിങ് ഡിഷില്‍ ഒഴിച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. മുകളില്‍ ഐസിംഗ് ഷുഗര്‍ വിതറി അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *