18 November, 2020
സ്പൈസി ചായ് വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം – 3.7 ലിറ്റര്‍
പഞ്ചസാര – 3 കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് – 1 ചെറിയ കഷണം.
കുരുമുളക് – 1 ടീസ്പൂണ്‍
ജാതിക്ക – 1/2 ടീസ്പൂണ്‍
ടീ ബാഗ്- 2 എണ്ണം
കറുവാപ്പട്ട – 2 തണ്ട്
തക്കോലം – 2 എണ്ണം
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ചശേഷം ഇഞ്ചി, കുരുമുളക്, ജാതിക്ക, കറുവാപ്പട്ട,തക്കോലം ഇവയിട്ട് 10 മിനിറ്റ് വയ്ക്കുക. ചൂട് മാറിയശേഷം ടീബാഗ് രണ്ടും ഇതിലേക്കിട്ട് 10 മിനിട്ട് വയ്ക്കാം. ഇനി പഞ്ചസാര ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. ശേഷം ടീ ബാഗ് മാറ്റി വൈന്‍ അരിച്ചെടുക്കാം. അരിച്ചെടുത്തതിലേക്ക് കറുവാപ്പട്ട മാത്രം തിരികെയിട്ട് യീസ്റ്റും ചേര്‍ത്തിളക്കാം. എല്ലാ ദിവസവും പാത്രം തുറന്ന് മരത്തവികൊണ്ട് ഇളക്കിക്കൊടുക്കണം. ഒരു മാസത്തിന് ശേഷം വൈന്‍ അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിക്കാവുന്നതാണ്.