18 November, 2020
ലൈം മാംഗോ ഐസ്ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
മാമ്പഴം തൊലികളഞ്ഞ് മിക്സിയില്‍ അടിച്ചത്- രണ്ട് കപ്പ്
പാല് – രണ്ട് കപ്പ്
മുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും – മൂന്നെണ്ണം(പ്രത്യേകം അടിച്ചെടുത്തത്)
പഞ്ചസാര – അര കപ്പ്്
നാരങ്ങ നീര് – ഒരു നാരങ്ങയുടേത്
ചെറി – അലങ്കരിക്കാന്‍
ബദാം , കശുവണ്ടിപ്പരിപ്പ് – ആറെണ്ണംവീതം
പാകം ചെയ്യുന്നവിധം:
ഒരു പാത്രത്തില്‍ പാലും കാല് കപ്പ് പഞ്ചസാരയും എടുത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോള്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ക്കുക. ചെറുതീയില്‍ അത് കുറുക്കിയെടുത്തശേഷം തണുക്കാന്‍ വയ്ക്കുക. പിന്നീട് മുട്ടയുടെ വെള്ളക്കരുവില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി് പതപ്പിക്കുക ശേഷം വാനില എസന്‍സും ചേര്‍ത്തിളക്കാം. തണുപ്പിക്കാന്‍ വച്ച ചേരുവകള്‍ ഇതിലേക്ക് ചേര്‍ക്കുക. ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. കട്ടയാകുന്നകിനുമുന്പ് അതില്‍ മാമ്പഴച്ചാറും നാരങ്ങാനീരും ചേര്‍ക്കുക. അവ നന്നായി യോജിപ്പിച്ച് തണുപ്പിക്കുക. ചെറിയും ബദാമും കശുവണ്ടിപ്പരിപ്പും ചേര്‍ത്ത് തണുപ്പിച്ച് വിളമ്പാം