18 November, 2020
വ്യത്യസ്ത രുചിയുമായി ചേന കട്ലറ്റ്

വ്യത്യസ്ത രുചിയുമായി ചേന കട്ലറ്റ്
ചേരുവകൾ
ചേന – 1/2 കിലോഗ്രാം
എണ്ണ – വഴറ്റാൻ ആവശ്യത്തിന്
പച്ചമുളക് – 3
ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
കറിവേപ്പില
സവാള പൊടിയായി അരിഞ്ഞത് – 2
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഉപ്പ്
ഉരുളകിഴങ്ങ് – 4 എണ്ണം
പാകം ചെയുന്ന വിധം
ആദ്യം ചേനയും ഉരുളക്കിഴങ്ങും വേവിച്ചു ഉടച്ചു വയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എല്ലാം ചേർത്ത് വഴറ്റിയ ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് കൂടി ചേർത്ത് കൊടുക്കണം. എന്നിട്ട് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി ഫ്രൈ ചെയ്ത് എടുക്കണം.