18 November, 2020
നല്ല രുചിയിൽ ചോക്ലേറ്റ് കേക്ക്

ചേരുവകൾ
മൈദ – 1 1/2 കപ്പ്
കൊക്കോ പൗഡർ – 4 ടേബിൾസ്പൂൺ
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
പാൽ – 1 1/4 കപ്പ്
ഓയിൽ – 1/4 കപ്പ്
വാനില എസൻസ് – 1 ടീസ്പൂൺ
കുക്കിങ് ചോക്ലേറ്റ് – 150 ഗ്രാം
പാൽ – 1/4 കപ്പ്
കോൺഫ്ളോർ – 1 ടീസ്പൂൺ
ഇൻസ്റ്റസ്ന്റ് കോഫീ പൗഡർ -1 ടീസ്പൂൺ
പൊടിച്ച പഞ്ചസാര – 1 കപ്പ്
ചെറി – അലങ്കരിക്കാൻ
തയാറാക്കുന്നവിധം
മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കൊക്കോ പൗഡർ, ഒരു നുള്ള് ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കണം. ഒരു പാത്രത്തിൽ പാൽ, ഓയിൽ, പൊടിച്ച പഞ്ചസാര, വാനില എസൻസ് എന്നിവ ഒന്ന് യോജിപ്പിച്ച ശേഷം അതിൽ അരിച്ചുവച്ച മൈദ ചേർത്ത് ഒരു മാവ് തയാറാക്കണം. തയാറാക്കിയ കേക്ക് കൂട്ട് ഒരു കേക്ക് ടിന്നിൽ ഒഴിച്ച് ഒരു 35 മിനിറ്റ് ചെറുതീയിൽ ബേക്ക് ചെയ്തെടുക്കാം.
ഇതിൽ ഒഴിക്കാൻ ഒരു ചോക്ലേറ്റ് സോസ് തയാറാക്കാൻ ഒരു പാനിൽ ചോക്ലേറ്റ് ഒന്ന് ഉരുക്കിയെടുക്കണം, ശേഷം ഇതിൽ കോൺഫ്ളോറും വാനില എസൻസ്, പൊടിച്ച പഞ്ചസാര ചേർത്ത് കുറുക്കിയെടുക്കണം. കേക്ക് ഒന്ന് തണുത്തതിന് ശേഷം തയാറാക്കിയ സോസ് ചേർത്ത് മുറിച്ച് കഴിക്കാം. നല്ല രുചിയുള്ള ചോക്ലേറ്റ് കേക്ക് തയാർ.