18 November, 2020
ചായയ്ക്കൊപ്പം രുചികരം ഈ കപ്പ കട്ലറ്റ്

ചേരുവകൾ
കപ്പ വേവിച്ച് ഉടച്ചെടുത്തത് – ഒരു കപ്പ്
3 ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുത്തത് – ഒരു കപ്പ്
സവാള – ഒന്ന്
പച്ചമുളക് – 2
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
ഗരം മസാല – അരടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് അരിഞ്ഞുവച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക. പകുതി വഴന്നു കഴിയുമ്പോള്‍ അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, രണ്ട് ടേബിള്‍ സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. തുടര്‍ന്ന് കാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അരടീസ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക.
അതിലേക്ക് ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, കപ്പ എന്നിവ ഒന്നൊന്നായി ചേര്‍ത്തിളക്കുക. ഇതില്‍ മൂന്ന് ടീസ്പൂണ്‍ ബ്രഡ് പൊടിച്ചതും മല്ലയിലയും കറിവേപ്പില അരിഞ്ഞതും ചേര്‍ത്ത് മാറ്റിവയ്ക്കുക. ചൂടാറിയ ശേഷം ഇതില്‍നിന്നു കുറച്ചു വീതം കട്ലറ്റിന്റെ രൂപത്തിലാക്കി മുട്ടവെള്ളയിലും പിന്നീട് ബ്രഡ് പൊടിച്ചതിലും മുക്കി പത്തു മിനിറ്റ് ഫ്രീസറില്‍ വയ്ക്കുക. ശേഷം ഫ്രീസറില്നിന്നെടുത്ത് ചൂടായ എണ്ണയില്‍ (മീഡിയം ഫ്ളെയിം) വറുത്ത് കോരുക.