18 November, 2020
വെജിറ്റേറിയന്‍ മീന്‍കറി

ആവശ്യമുള്ള സാധനങ്ങള്‍
1. ചുവന്നുളളി (വട്ടത്തിലരിഞ്ഞത്) രണ്ടെണ്ണം
വറ്റല്‍മുളക് രണ്ട്
കറിവേപ്പില ഒരു തണ്ട്
2. ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി 8 അല്ലി
(ഇവ രണ്ടും അരയ്ക്കുക)
3. തേങ്ങ ചിരകിയത് 1 കപ്പ്
4. കുടംപുളി 2 ചുള
5. കരിക്ക് ഒന്ന്
6. മുളകുപൊടി 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ക്കപ്പ്
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് 4
തയ്യാറാക്കുന്ന വിധം
എണ്ണയില്‍ കടുകുപൊട്ടിച്ച് ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വഴറ്റി മാറ്റുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് വഴറ്റുക. ഇതില്‍ ചുവന്നുള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. തേങ്ങ അരച്ചുചേര്‍ക്കുക. കുടംപുളി ചേര്‍ത്തിളക്കുക. കരിക്ക് രണ്ടിഞ്ച് നീളത്തില്‍ മുറിച്ച് ചേര്‍ക്കുക. ചെറുതീയില്‍ തിളച്ചശേഷം ചുവന്നുള്ളി വഴറ്റിയത് ചേര്‍ത്ത് വാങ്ങാം.