18 November, 2020
വെജിറ്റേറിയന്‍ ഇറച്ചിക്കറി

ആവശ്യമുള്ള സാധനങ്ങള്‍
1. ചുവന്നുള്ളി അരിഞ്ഞത് 4
കറിവേപ്പില 2 തണ്ട്
മുളകുപൊടി അരക്കപ്പ്
2. ഇഞ്ചി വലിയ കഷണം
വെളുത്തുള്ളി 10 അല്ലി
ചുവന്നുള്ളി 5
3. സവാള (നാലായി മുറിച്ചത് ) 1
പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്) 3 എണ്ണം
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് ചെറിയ കഷണം
4. തേങ്ങ വറുത്തരച്ചത് ഒരു കപ്പ്
5. ഉപ്പ്, എണ്ണ പാകത്തിന്
6. പൊങ്ങ് ഇടത്തരം കഷണങ്ങളായി മുറിച്ചത് ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
എണ്ണയില്‍ ചുവന്നുള്ളി, കറിവേപ്പില, മുളകുപൊടി എന്നിവ വഴറ്റുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ അരച്ചുചേര്‍ത്ത് വഴറ്റുക. സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്തിളക്കുക. എല്ലാം മൂത്ത് വരുമ്പോള്‍ തേങ്ങ അരച്ചതുചേര്ത്തിളക്കുക. ഇതിലേക്ക് പൊങ്ങ് ചേര്‍ത്തിളക്കി വാങ്ങാം.