19 November, 2020
കറിവേപ്പില പുഴമീന്‍

ആവശ്യമുള്ള സാധനങ്ങള്‍
1 വൃത്തിയാക്കിയ പുഴമീന്‍ അരക്കിലോ
2 മൂക്കാത്ത പുളിയില കാല് കപ്പ്
പച്ചക്കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില കാല് കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പുളിയില, കുരുമുളക്, ഉപ്പ് ഇവ ചേര്‍ത്തരയ്ക്കുക. ഇതില്‍ വെളിച്ചെണ്ണയും കറിവേപ്പില ഞെരടിയതും ചേര്‍ക്കുക. ഇത് മീനില്‍ പുരട്ടി കുരുമുളകിലയില്‍ പൊതിഞ്ഞ് രണ്ടായി മടക്കിക്കെട്ടി ദോശക്കല്ലില്‍ ചുട്ടെടുക്കുക. അതല്ലെങ്കില്‍ ഫിഷ് ഗ്രില്ലറില്വച്ച് ഗ്രില്ചെയ്തെടുത്താലും മതി.