19 November, 2020
ആട് പൊരിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍
1 ആട് ചെറിയ കഷണങ്ങളാക്കിയത് അരക്കിലോ
(കഴുകി വൃത്തിയാക്കി ഉപ്പ് ചേര്‍ത്ത് വെയ്ക്കുക)
2 സവാള ചെറുതായി അരിഞ്ഞത് അരക്കപ്പ്
3 ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍
4 തൈര് അരക്കപ്പ്
5 പഞ്ചസാര നാല് ടീസ്പൂണ്‍
6 ഉപ്പ് പാകത്തിന്
7 എണ്ണ പാകത്തിന്
8 കറിവേപ്പില രണ്ട് തണ്ട്
9 തേങ്ങ ചിരകിയത് ഒരു കപ്പ്
10 മുളകുപൊടി രണ്ട് ടീസ്പൂണ്‍
11 കറുവാപ്പട്ട ഒരു ചെറിയ കഷണം
12 ഗ്രാമ്പു നാലെണ്ണം
13 ജീരകം അര ടീസ്പൂണ്‍
14 വെളുത്തുള്ളി ആറ് അല്ലി
15 കടലപ്പരിപ്പ് അരക്കപ്പ്
(9 മുതല്‍ 15 വരെയുള്ള ചേരുവകള്‍ ഒരുമിച്ച് വെള്ളം ചേര്‍ത്ത് അരയ്ക്കുക)
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് അരപ്പും ഇഞ്ചി വെളുത്തുളളി പേസ്റ്റും ചേര്‍ത്ത് വഴറ്റുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വഴറ്റിവച്ച അരപ്പും ആട്ടിറച്ചിയും ചേര്‍ത്ത് വേവിക്കുക. തൈരും പഞ്ചസാരയും ചേര്‍ത്ത വെള്ളം വലിയുന്നതുവരെ ചെറുതീയില്‍ വെച്ചശേഷം കറിവേപ്പില ചേര്‍ത്ത് വാങ്ങി ചൂടോടെ വിളമ്പാം.