19 November, 2020
ഉരുളക്കിഴങ്ങും വാല്‍നട്ടും ചേര്‍ത്തൊരു സൂപ്പര്‍ വിഭവം

ചേരുവകൾ
ഉരുളക്കിഴങ്ങ്- എട്ടെണ്ണം
പാൽ- 500 മില്ലിലിറ്റർ
വാൽനട്ട്- 80 ഗ്രാം
വർജിൻ ഒലിവ് ഓയിൽ- രണ്ട് ടീസ്പൂൺ
കുരുമുളക്പൊടി- അല്പം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വലിയ ക്യൂബുകളായി മുറിച്ച് നന്നായി വെള്ളത്തിലിട്ട് തിളപ്പിച്ച് മൃദുവാകുന്നതുവരെ വേവിക്കുക. ഇനി ഈ ഉരുളക്കിഴങ്ങ് തൊലികളഞ്ഞ ശേഷം നന്നായി ചതച്ചെടുക്കുക. അരിഞ്ഞെടുത്ത വാൽനട്ടുകൾ കൂടി ഇതിനൊപ്പം ചേർക്കുക. ഇനി ഇതിലേക്ക് പാൽ ചേർത്ത ശേഷം ഉരുളക്കിഴങ്ങും വാൽനട്ടുകളും നന്നായി ചേരുന്ന തരത്തിൽ യോജിപ്പിക്കുക. ഇനി ഇതിലേക്ക് ഉപ്പും കുരുമുളകും ഒലിവ് ഓയിലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.