"> നല്ലി നിഹാരി | Malayali Kitchen
HomeRecipes നല്ലി നിഹാരി

നല്ലി നിഹാരി

Posted in : Recipes on by : Annie S R

 

ചേരുവകള്‍

മട്ടണ്‍ – ഒരു കിലോ

മട്ടണ്‍ സ്‌റ്റോക്ക് – രണ്ട് ലിറ്റര്‍

സവാള – 300 ഗ്രാം

തൈര് – 200 ഗ്രാം

പച്ചമുളക് – 50 ഗ്രാം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം

കസ്‌കസ് – 50 ഗ്രാം

മഞ്ഞള്‍പൊടി – 30 ഗ്രാം

ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ജാതിക്ക – 100 ഗ്രാം

മല്ലിപ്പൊടി – 50 ഗ്രാം

മുളകുപൊടി – 30 ഗ്രാം

തക്കാളി പ്യൂരി – 300 മില്ലി

നെയ്യ് – 250 മില്ലി

റിഫൈന്‍ഡ് ഓയില്‍ – 150 മില്ലി

ബട്ടര്‍ – 250 ഗ്രാം

തയ്യാറാക്കുന്ന വിധം

പാനില്‍ എണ്ണയും നെയ്യും ചൂടാകുമ്പോള്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ജീരകം, ഏലക്കായ, ജാതിക്ക എന്നിവയിട്ട് ചൂടാക്കുക. അതിലേക്ക് സവാള നുറുക്കിയത് ചേര്‍ത്ത് ബ്രൗണ്‍നിറത്തില്‍ വഴറ്റണം. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. ഇനി മട്ടണ്‍, തൈര്, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി വേവിക്കുക. ശേഷം മട്ടണ്‍ സ്റ്റോക്കും തക്കാളി പ്യൂരിയും ചേര്‍ത്ത് 40 മിനിട്ട് വേവിക്കണം. അടുപ്പില്‍നിന്നെടുത്ത് മട്ടണ്‍ മാറ്റിവെച്ച്, ഗ്രേവി നന്നായി അരിക്കുക. വീണ്ടും അടുപ്പില്‍വെച്ച് മട്ടണും ചേര്‍ത്ത് ഗ്രേവി കുറുകുന്നതുവരെ വേവിക്കുക. എണ്ണയില്‍ ഫ്രൈ ചെയ്ത സവാള, ചെറുനാരങ്ങാനീര്, അല്‍പം ഗരംമസാലപ്പൊടി എന്നിവ ഏറ്റവും മുകളില്‍ തൂവിക്കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *