19 November, 2020
മധുരക്കിഴങ്ങ് കൊണ്ട് രുചിയേറും പായസം

ചേരുവകള്‍
മധുരക്കിഴങ്ങ്- മൂന്ന്
നെയ്യ്- 1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍- മുക്കാല്‍കപ്പ്
വെള്ളം- രണ്ട് കപ്പ്
ശര്‍ക്കര- 3 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ഒരുനുള്ള്
തയ്യാറാക്കുന്ന വിധം
മധുരക്കിഴങ്ങിന്റെ തൊലിനീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. പായസം തയ്യാറാക്കുന്ന പാത്രം ചൂടാക്കി നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് മധുരക്കിഴങ്ങ് ചേര്‍ത്ത് ബ്രൗണ്‍നിറമാവും വരെ വഴറ്റുക. ഇനി വെള്ളം ചേര്‍ത്ത് മധുരക്കിഴങ്ങ് നന്നായി വേവിക്കുക. ശേഷം തേങ്ങാപ്പാലും ശര്‍ക്കരയും ഉപ്പും ചേര്‍ത്ത് തീ കുറച്ചു വച്ച് വേവിക്കുക. കുറുകി വരുമ്പോള്‍ തീയണച്ച് വാങ്ങിവെക്കാം.