19 November, 2020
മട്ടന്‍ കബാബ്

ആവശ്യമുള്ള സാധനങ്ങള്‍
മട്ടന്‍ അരക്കിലോ (ചെറിയ ചതുരകഷണങ്ങളായി അരിഞ്ഞത്)
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരച്ചത് ഒരു ടീസ്പൂണ്‍
മുളകുപൊടി അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍ അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
മട്ടന്‍ ക്യൂബുകള്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇതില്‍ എല്ലാചേരുവകളും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.
200 ഡിഗ്രി സെന്റിഗ്രേഡില്‍ ഓവന് ചൂടാക്കി മട്ടന്‍ കഷണങ്ങളില്‍ അല്‍പ്പം ബട്ടര്‍ പുരട്ടി ഓവനില്‍ വച്ച് 40 മിനിറ്റ് ഗ്രില്ചെയ്തെടുക്കാം. സവാള വട്ടത്തില്‍ അരിഞ്ഞത്, മല്ലിയില ചട്ട്ണി ഇവയ്ക്കൊപ്പം വിളമ്പാം.