19 November, 2020
മധുരമാങ്ങ അച്ചാര്‍

ആവശ്യമുളള സാധനങ്ങള്‍
പച്ചമാങ്ങ ഒരു കിലോ
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
മുളകുപൊടി രണ്ടര ടീസ്പൂണ്‍
ജീരകം മൂന്ന് ടീസ്പൂണ്‍
ഉലുവ രണ്ട് ടീസ്പൂണ്‍
പഞ്ചസാര രണ്ടേമുക്കാല്‍ കപ്പ്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ മാങ്ങ കഷണങ്ങളാക്കി വൃത്തിയുള്ള കണ്ണാടി ജാറില്‍ നിരത്തുക. ബാക്കി ചേരുവകളെല്ലാം ഒന്നിച്ചാക്കി മാങ്ങാകഷണങ്ങളുടെ ഇടയില്‍ തൂകി ജാര് നന്നായി അടച്ചു വയ്ക്കുക. ഇത് തുടര്‍ച്ചയായ ദിവസങ്ങളില്‍ നല്ല വെയിലത്ത് വയ്ക്കുക. മാങ്ങാ കഷണങ്ങള്‍ നല്ല മൃദുവാകുന്നതുവരെ ഇത് തുടരണം