19 November, 2020
ഷാര്‍ജ ഷേക്ക്

ചേരുവകള്‍
ഞാലിപ്പൂവന് പഴം 3 എണ്ണം
ബൂസ്റ്റ് 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര ആവശ്യത്തിന്
പാല് 1/2 ലിറ്റര്‍
വാനില ഐസ്ക്രീം 3 സ്കൂപ്പ്
ചെറി, അണ്ടിപ്പരിപ്പ് 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
പാല് ഫ്രീസറില്‍വെച്ച് കട്ടിയാക്കുക. പഴം അരിഞ്ഞത്, പഞ്ചസാര, ബൂസ്റ്റ് എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. അതിലേക്ക് കട്ടിയായ പാല് ചേര്‍ത്ത് അടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് പഞ്ചസാര ചേര്‍ത്തിളക്കുക. ഗ്ലാസിലേക്ക് പകര്‍ത്തി ഐസ്ക്രീം സ്കൂപ്പ് ചേര്‍ത്ത ശേഷം ചെറിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.