19 November, 2020
ഗ്രീന്‍പീസ് മസാല

ചേരുവകള്‍
ഗ്രീന്‍പീസ് 1/2 കിലോ
മുട്ട 5
സവാള 3 എണ്ണം
തക്കാളി 1
പച്ചമുളക് 2
മീറ്റ് മസാല 2 ടീസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
മല്ലിയില 2 ഇതള്‍
തയ്യാറാക്കുന്ന വിധം
ഗ്രീന്‍ പീസ് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തിടുക./അല്ലെങ്കില്‍ 5 മണിക്കൂര്‍ വരെ കുതിര്‍ത്തിടുക. നന്നായി കുതിര്‍ന്ന ഗ്രീന്‍ പീസ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുക്കറില്‍ വേവിച്ച ശേഷം വാങ്ങി വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇത് നന്നായി മൂത്ത ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും മീറ്റ് മസാലയും മല്ലിയിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കോഴിമുട്ട പൊട്ടിച്ച് ചേര്‍ത്ത് വെന്തു വരുമ്പോള്‍ ഗ്രീന്‍പീസ് യോജിപ്പിച്ച് ഇളക്കുക.രുചികരമായ ഗ്രീന്‍ പീസ് മസാല തയ്യാര്‍.