20 November, 2020
യമ്മി ടോഫി

ആവശ്യമുള്ള സാധനങ്ങള്‍
പാല് രണ്ട് കപ്പ്
കസ്റ്റാഡ് പൗഡര്‍ കാല് കപ്പ്
പഞ്ചസാര രണ്ട് കപ്പ്
കൊക്കോ പൗഡര്‍ രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കസ്റ്റാര്‍ഡ് പൗഡറും കൊക്കോ പൗഡറും ഒരുമിച്ച് അരിക്കുക. ഇതില്‍ പാല് ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക. ബാക്കിയുള്ളവ ഓരോന്നായി ഇതിലേക്ക് ചേര്‍ത്തിളക്കുക. മിശ്രിതം പാത്രത്തിന്റെ വക്കില്‍നിന്ന് വിട്ടുപോരുന്ന വിധത്തിലാകുമ്പോള്‍ വാങ്ങി നെയ്യ് തടവിയ ബേക്കിംഗ് ഷീറ്റില്‍ പകര്‍ത്താം. ആറിയ ശേഷം മിഠായിയുടെ പരുവത്തില്‍ മുറിച്ച് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് കുട്ടികള്‍ക്ക് വിളമ്പാം