"> ചിക്കന്‍ ലിവര്‍ ഫ്രൈ | Malayali Kitchen
HomeRecipes ചിക്കന്‍ ലിവര്‍ ഫ്രൈ

ചിക്കന്‍ ലിവര്‍ ഫ്രൈ

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

ചിക്കന്‍ ലിവര്‍ – 1/2 കിലോ
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ചിക്കന്‍ മസാല – 1 ടീസ്പൂണ്‍
നാരങ്ങാനീര് – പകുതി നാരങ്ങയുടേത്
സവാള – 1
വെളിച്ചെണ്ണ – ആവശ്യത്തിന്
വേപ്പില – ഒരു തണ്ട്
തക്കാളി – 1
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/4 ടീസ്പൂണ്‍
പച്ചമുളക് – 3
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ലിവര്‍ നന്നായി വൃത്തിയായി കഴുകി എടുത്ത ശേഷം നാരങ്ങാനീര്, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി 15 മിനിറ്റ് നേരം വെക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാളയും പച്ചമുളകും വേപ്പിലയും വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാവുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി യോജിപ്പിച്ച ശേഷം മല്ലിപ്പൊടി, ചിക്കന്‍ മസാല എന്നിവ ചേര്‍ക്കാം. നന്നായി വഴന്നുവരുമ്പോള്‍ പുരട്ടിവെച്ച ലിവര്‍ ചേര്‍ത്ത് ഇളക്കുക. കുറച്ചു വെള്ളം ചേര്‍ത്ത് ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കാം. ലിവര്‍ ഫ്രൈ തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *