"> നെല്ലിപ്പുളി അച്ചാര്‍ | Malayali Kitchen
HomeRecipes നെല്ലിപ്പുളി അച്ചാര്‍

നെല്ലിപ്പുളി അച്ചാര്‍

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങള്‍

നെല്ലിപ്പുളി അര കിലോ
വെളുത്തുള്ളി രണ്ട് തുടം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഉലുവ ഒരു ടേബിള്‍ സ്പൂണ്‍
കടുക് രണ്ട് ടീസ്പൂണ്‍
കായം അര ടേബിള്‍ സ്പൂണ്‍
വിനാഗിരി ആവശ്യത്തിന്
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെല്ലിപ്പുളി ഉപ്പു പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് വെളുത്തുള്ളിയും വഴറ്റാം. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഉപ്പുചേര്‍ത്തുവച്ച നെല്ലിപ്പുളി ചേര്‍ത്ത് ഇളക്കുക. അല്‍പ്പസമയം വഴറ്റിയ ശേഷം കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കാം. ചൂടാറിയ ശേഷം വിനാഗിരി ചേര്‍ത്തിളക്കാം.

Leave a Reply

Your email address will not be published. Required fields are marked *