"> പുളിയിഞ്ചി | Malayali Kitchen
HomeRecipes പുളിയിഞ്ചി

പുളിയിഞ്ചി

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങള്‍

1 ഇഞ്ചി കനം കുറച്ച് അരിഞ്ഞത് 200ഗ്രാം
പച്ചമുളക് കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞത് 50 ഗ്രാം
2 വാളന്‍പുളി വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചെടുത്തത് നെല്ലിക്കാ വലിപ്പത്തില്‍
മുളകുപൊടി അര ടീസ്പൂണ്‍
3 കടുക് അര ടീസ്പൂണ്‍
കറിവേപ്പില നാല് തണ്ട്
4 ഉപ്പ് പാകത്തിന്
ശര്‍ക്കര ഒരു ടീസ്പൂണ്‍
5 നല്ലെണ്ണ കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

നല്ലെണ്ണ ചൂടാകുമ്പോള്‍ ഒന്നാമത്തെ ചേരുവകള്‍ മൂപ്പിച്ച് വറുത്തുകോരുക. പുളിവെള്ളത്തില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കലക്കി അടുപ്പില്‍വെച്ച് കുറുക്കുക. നല്ലെണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് കറിവേപ്പില മൂപ്പിച്ച് പുളി കുറുകിയതില്‍ ചേര്‍ക്കുക. വറുത്തുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ക്കുക. സ്വാദ് ക്രമീകരിക്കാനായി പാകത്തിന് ഉപ്പും ശര്‍ക്കരയും ചേര്‍ക്കുക

Leave a Reply

Your email address will not be published. Required fields are marked *