20 November, 2020
ഈസി മിൽക്ക് പുഡ്ഡിങ്, 4 ചേരുവകൾ മാത്രം

ചേരുവകൾ
പാൽ – 2 കപ്പ്
കോൺഫ്ളോർ – 4 ടേബിൾസ്പൂൺ
പഞ്ചസാര – അര കപ്പ്
വാനില എസൻസ് – അര ടീസ്പൂൺ
തയാറാക്കുന്ന വിധം
നാല് ടേബിൾ സ്പൂൺ കോൺഫ്ളോർ കാൽ കപ്പ് വെള്ളത്തിൽ കലക്കി വയ്ക്കുക.
ഒരു അടികട്ടിയുള്ള പാൻ അടുപ്പിൽ വച്ച് രണ്ടു കപ്പ് പാൽ തിളപ്പിക്കുക. ഒപ്പം അര കപ്പ് പഞ്ചസാര കൂടി ചേർക്കുക ..
ഇതിലേക്ക് കലക്കി വച്ചിരിക്കുന്ന കോൺഫ്ളോർ ചേർക്കുക. തീ കുറച്ച് വയ്ക്കുക. ഇളകി കൊണ്ട് ഇരിക്കുക.
കട്ടി ആയി വരുമ്പോൾ വാനില എസൻസ് ചേർത്ത് തീ ഓഫ് ചെയ്യാം.
ബട്ടർ തടവിയ ഒരു പാത്രത്തിലേക്ക് ഇത് ഒഴിക്കാം. ചെറി കൊണ്ട് അലങ്കരിക്കാം. തണുത്തതിനു ശേഷം ഫ്രിഡ്ജിൽ രണ്ട് മണിക്കൂർ വയ്ക്കാം. ശേഷം മുറിച്ച് കഴിക്കാം.