20 November, 2020
ടോർടോയിസ് കുക്കീസ്

ചേരുവകൾ
മൈദ ..1 കപ്പ്
കോക്കോ പൗഡർ..1/3 കപ്പ്
ഉപ്പ് … ഒരു നുള്ള്
ബട്ടർ .. അര കപ്പ്
പഞ്ചസാര പൊടിച്ചത്..2/3 കപ്പ്
മുട്ട …. 1
പാൽ ..1 ടേബൾസ്പൂൺ
വാനില എസൻസ്..1 ടീസ്പൂൺ
ബദാം ..1 കപ്പ് ചെറുതാക്കി മുറിച്ചത്
മുട്ട വെള്ള ..1
കാരമെൽ ഉണ്ടാക്കുന്നതിന്
പഞ്ചസാര… അര കപ്പ്
ബട്ടർ…..3 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം..2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ, കോക്കോ പൗഡർ, ഉപ്പ് എന്നിവ യോജപ്പിക്കുക. എഗ്ഗ് ബീറ്റർ ഉപയോഗിച്ച് ബട്ടറും, പഞ്ചസാരയും അടിച്ചു പതപ്പിക്കുക . . മുട്ട, പാൽ, വനില എന്നിവ ചേർത്ത് വീണ്ടും അടിക്കുക. മൈദക്കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മൂടി വെച്ച് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. കൂട്ട് പുറത്തെടുത്ത് ചെറിയ ഉരുളകളായി ഉരുട്ടി, മുട്ട വെള്ളയിൽ മുക്കി ബദാം ചെറുതാക്കി മുറിച്ചതിൽ ഉരുട്ടി എടുത്ത്, ഒരു സ്പൂൺ വെച്ച് നടുവിൽ ചെറുതായൊന്ന് അമർത്തുക.190 ഡിഗ്രീ ടെമ്പെറേചറിൽ നേരത്തെ ചൂടാക്കിയ ഓവനിൽ 12…13 മിനിറ്റ് ബെയ്ക് ചെയ്യുക. പാൻ ചൂടാക്കി അതിൽ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ബ്രൗൺ നിറമാകുമ്പോൾ ബട്ടർ, ക്രീം എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുറുകി വരുമ്പോൾ വാങ്ങിവയ്ക്കുക . ഈ കാരമൽ കൂക്കിസിന്റെ മുകളിൽ കുറച്ച് ഒഴിക്കുക. കാരമൽ തണുക്കുമ്പോൾ കട്ടിയാകും . ചോക്കലേറ്റ് ഉരുക്കിയത് വെച്ച് അലങ്കരിച്ച് ഉപയോഗിക്കാം .