20 November, 2020
മാങ്ങ ഉപ്പിലിട്ടത്

ആവശ്യമുള്ള സാധനങ്ങൾ
പച്ചമാങ്ങ – 1 കിലോ
വെള്ളം – 12 കപ്പ്
കല്ലുപ്പ് – 3 കപ്പ്
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെള്ളം ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചുകഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി ചൂടാറാന്‍ വെയ്ക്കണം. ചൂടാറിയാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കണം. ഭരണിയില്‍ മാങ്ങ ഇട്ട് അതില്‍ തിളപ്പിച്ചാറിയ ഉപ്പുവെള്ളം ഒഴിക്കുക. വായു കടക്കാതിരിക്കാന്‍ ഭരണി നല്ലതുപോലെ ചേര്‍ത്ത് അടയ്ക്കണം. ഒരു മാസത്തിനുശേഷം ഉപ്പുമാങ്ങ എടുത്ത് ഉപയോഗിക്കാം.