21 November, 2020
അട പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍
അട – 200 ഗ്രാം
ശര്‍ക്കര -500 ഗ്രാം
ഏലക്ക പൊടിച്ചത് – 2 ടേബിള്‍ സ്പൂണ്‍
തേങ്ങാ കൊത്ത് – 1/4 കപ്പ്
കശുവണ്ടിപ്പരിപ്പ് , കിസ്സ്മിസ് – 15 എണ്ണം വീതം
നെയ്യ് 50 ഗ്രാം
തേങ്ങാ പാല് -ഒന്നാം പാല്, രണ്ടാം പാല്, മൂന്നാം പാല്
തയ്യാറാക്കുന്ന വിധം :
അട കഴുകി അല്‍പ്പസമയം വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക.
ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് ഉരുകി അരിച്ചെടുക്കുക.
ഒരു പാത്രത്തില്‍ കുറച്ച് വെള്ളം തിളപ്പിച്ച് അതില്‍ 15 മിനിറ്റ് അടയിട്ട് വേവിച്ചെടുക്കണം. ഇടയ്ക്ക് ഇളക്കി വേണം വേവിക്കാന്‍.
വെന്ത ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് അട കഴുകിയെടുക്കുക, ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യും, അരിച്ചെടുത്ത ശര്‍ക്കരപാനിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി അടുപ്പിൽ വയ്ക്കുക. തിളവരുമ്പോള്‍ തേങ്ങയുടെ മൂന്നാം പാല് ചേര്‍ത്ത് കുറുകി വരുന്നതുവരെ ഇടയ്ക്ക് ഇളകിക്കൊണ്ടിരിക്കണം.
കുറുകികഴിഞ്ഞാൽ രണ്ടാം പാല് ചേര്‍ത്ത് വീണ്ടും ഇളക്കുക. രണ്ടാം പാൽ വറ്റിവരുമ്പോള്‍ തേങ്ങാക്കൊത്തും കിസ്മിസും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്ത് ചേര്‍ക്കാം. ശേഷം ഏലക്കാപൊടിച്ചതും ചേര്‍ത്ത് ഇളകി ഒന്നാം പാലും ചേര്‍ത്ത് അടുപ്പില്‍നിന്നിറക്കി വയ്ക്കാം. രുചികരമായ അടപ്രഥമൻ തയ്യാർ.