21 November, 2020
രുചിയേറും കല്യാണ മീൻ കറി

ചേരുവകൾ
ദശക്കട്ടിയുള്ള മീൻ – 3/4 കിലോ (വലിയ കഷണങ്ങൾ)
കുടംപുളി – 4 (ചെറിയ കഷണം)
ഇഞ്ചി – സാമാന്യം വലിയ ഒരു കഷണം
വെളുത്തുള്ളി – 15 അല്ലി
മുളകുപൊടി (കാശ്മീരി ) – 3 ടേബിൾസ്പൂൺ
മുളകുപൊടി (എരിവുള്ളത്) – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 3/4 ടീസ്പൂൺ
ഉലുവപൊടിച്ചത് – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
കുടംപുളി കുറച്ച് ഉപ്പും കൂടി ചേർത്ത് അര മണിക്കൂർ കുതിരാൻ വയ്ക്കണം.
ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളം ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഒരു ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
ഇതിലേക്ക് അരച്ചെടുത്ത അരപ്പ് ചേർത്ത് വഴറ്റി എണ്ണ തെളിയുമ്പോൾ വാങ്ങി വയ്ക്കണം.
കുതിർന്ന് വച്ചിരിക്കുന്ന കുടം പുളിയുടെ വെള്ളം മാത്രം ചേർത്ത് പോരാത്ത ഉപ്പും കൂടി ചേർത്തിളക്കി തണുക്കാൻ വയ്ക്കണം.
വേറൊരു മൺചട്ടിയിൽ കറിവേപ്പില തണ്ടോടു കൂടി നിരത്തി മുകളിലായി മീൻ കഷണങ്ങൾ ഓരോന്നായി അരപ്പിൽ മുക്കി വയ്ക്കണം.
മീൻ കഷണങ്ങൾക്കു മീതെ കുടംപുളി കഷണങ്ങൾ ചേർത്ത് കുറച്ച് അരപ്പും കൂടി ചേർക്കുക.
വീണ്ടും കുറച്ച് കറിവേപ്പില നിരത്തി മിൻ കഷണങ്ങൾ വച്ച്, ബാക്കിയുള്ള അരപ്പും കൂടി ചേർക്കണം.
ചട്ടി ചുറ്റിച്ച് അടുപ്പിൽ വച്ച് തിളച്ച് തുടങ്ങുമ്പോൾ തീ നന്നായി കുറച്ച് 15 മിനിട്ട് വേവിക്കണം.
വെന്ത് കഴിയുമ്പോൾ ഉലുവാപ്പൊടിയും കുറച്ച് വെളിച്ചെണ്ണയും കൂടി ചേർത്ത് ചട്ടി ഒന്ന് ചുറ്റിച്ച് വാങ്ങി വയ്ക്കാം.