21 November, 2020
മട്ടർ പനീർ, ചപ്പാത്തിക്കും പൂരിക്കുമൊപ്പം ചൂടോടെ കഴിക്കാം

ചേരുവകൾ
വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ ബട്ടർ – മൂന്നര ടേബിൾസ്പൂൺ
സവാള – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
തക്കാളി – 3 എണ്ണം
കശുവണ്ടിപരിപ്പ് – രണ്ട് ടേബിൾസ്പൂൺ
ജീരകം – ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
തൈര് – രണ്ട് ടേബിൾ സ്പൂൺ
വെള്ളം – ഒരു കപ്പ്
പനീർ – 200 ഗ്രാം
ഗ്രീൻ പീസ് – 100 ഗ്രാം
ഫ്രഷ് ക്രീം – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് സവാളയും ഇഞ്ചിയും കുറച്ച് ഉപ്പും കൂടി ചേർത്ത് ഗോൾഡൻ കളറാവുന്ന വരെ വഴറ്റുക.
കളർ മാറിയതിനു ശേഷം തക്കാളി ചേർത്ത് 2 മിനിറ്റ് അടച്ച് വച്ചു വേവിച്ചെടുക്കുക. ഈ മിശ്രിതം ചൂടാറി കഴിഞ്ഞ് അണ്ടിപ്പരിപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് പോലെ അരച്ചെടുക്കുക.
അതേ പാനിൽ വീണ്ടും എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ജീരകവും അരച്ചുവച്ച മിക്സും ചേർത്ത് കൊടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നതു വരെ നന്നായി ഇളക്കി കൊടുക്കുക. കളർ മാറി വരുമ്പോൾ തൈര്, വെള്ളം, പനീർ, ഗ്രീൻ പീസ് എന്നിവയും കുറച്ച് ഉപ്പും കൂടി ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിച്ചെടുക്കുക. 5 മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്ത് പാൽ അല്ലെങ്കിൽ ഫ്രഷ് ക്രീമും മല്ലിയിലയും ചേർത്ത് ഇളക്കി എടുക്കാം.