"> കൊതിയൂറും ബ്രഡ് പുഡ്ഡിങ് | Malayali Kitchen
HomeRecipes കൊതിയൂറും ബ്രഡ് പുഡ്ഡിങ്

കൊതിയൂറും ബ്രഡ് പുഡ്ഡിങ്

Posted in : Recipes on by : Annie S R

ചേരുവകൾ:

ബ്രഡ് – 6 കഷണം
വാനില എസൻസ് – 1 ടീസ്പൂൺ
മുട്ട – 2 എണ്ണം
പാൽ – 1 കപ്പ്‌
ബട്ടർ – 25 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം
ചോക്ലേറ്റ് ചിപ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

ബ്രഡിന്റെ രണ്ടുവശവും ബട്ടർ പുരട്ടി മാറ്റി വയ്ക്കുക.
ഒരു ബൗളിൽ മുട്ട, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ്, ബട്ടർ,പാൽ എന്നിവ നന്നായി യോജിപ്പിക്കുക.
ഒരു ബേക്കിങ് പാനിൽ ബട്ടർ പുരട്ടി ബ്രഡ് അടുക്കി വയ്ക്കുക.
ഇതിൽ ചോക്ലേറ്റ് ചിപ്സ് വിതറി, തയാറാക്കിയ മിശ്രിതം ഒഴിച്ച് 15 – 20 മിനിറ്റ് മാറ്റി വയ്ക്കുക.
പ്രീ ഹീറ്റ് ചെയ്ത അവ്നിൽ ഒരു ട്രേ വച്ച്, ചൂട് വെള്ളം ഒഴിച്ചുകൊടുക്കുക. ഇതിന്റെ മുകളിൽ ബേക്കിങ് പാൻ വച്ച് 25 – 30 മിനിറ്റ് (180 ഡിഗ്രിയിൽ) വരെ ബേക്ക് ചെയ്തെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *