"> പനിക്കൂർക്കയില ബജി | Malayali Kitchen
HomeRecipes പനിക്കൂർക്കയില ബജി

പനിക്കൂർക്കയില ബജി

Posted in : Recipes on by : Annie S R

ബജി ചേരുവകൾ:
പനിക്കൂർക്ക ഇല – 20
കടലപ്പൊടി – ഒരു കപ്പ്
മുളകുപൊടി – ഒരു ടീസ്പൂൺ
കായപ്പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ഒരു കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്നവിധം:
ഇല കുറച്ചുനേരം വെള്ളത്തിൽ മുക്കി കഴുകി വൃത്തിയാക്കണം. പൊടികളും ഉപ്പും വെള്ളവും ചേർത്ത് കട്ടിയുള്ള മിശ്രിതമാക്കണം. പാൻ അടുപ്പിൽവച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കണം. ഇല ഓരോന്നായി മിശ്രതത്തിൽ മുക്കി, തിളച്ച എണ്ണയിലിട്ടു വറുത്തുകോരുക. സ്വർണനിറമാകുമ്പോൾ കോരണം.

ചായ
ചേരുവ: പനിക്കൂർക്കയില ആറെണ്ണം, വെള്ളം ഒന്നരക്കപ്പ്.

തയാറാക്കുന്ന വിധം: സോസ് പാനിൽ വെള്ളം തിളച്ചുവരുമ്പോൾ കഴുകിവച്ച ഇല ചേർക്കണം. മഞ്ഞനിറമാകുമ്പോൾ തീ കെടുത്താം. തേനോ പഞ്ചസാരയോ കൽക്കണ്ടമോ ചേർത്തു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *